ഒക്ടോബർ നാലിനാണ് ഗൂഗിള്‍ പിക്‌സല്‍ 2/XL ഫോണുകള്‍ അവതരിപ്പിച്ചത്.ലോകത്തില്‍ ഇന്നേവരെ കണ്ട സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും നല്ലതായി വിലയിരുത്തപ്പെട്ടതും ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ച പിക്സല്‍ 2ആണ്.

ഇന്നേ വരെ ഇറങ്ങിയതിൽ ഏറ്റവും നല്ല സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ് പിക്‌സല്‍ 2 XLല്‍ ഉള്ളതെന്ന് DXO പറഞ്ഞു.ഐഫോണ്‍ 8/8 പ്ലസ് ഹാന്‍ഡ്‌സെറ്റുകളുടെ രീതിയില്‍ രണ്ടു മോഡലുകളാണ് ഗൂഗിളും ഈ വര്‍ഷം അവതരിപ്പിച്ചത്- പിക്‌സല്‍ 2/XL .

വിപണിയില്‍ ചലനമില്ല

എന്നാല്‍ വലിയ തരത്തിലുള്ള പ്രശ്നങ്ങളാണ് ഈ ഫോണുകള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പിക്‌സല്‍ 2 XLന്റെ സ്‌ക്രീന്‍ പ്രശ്‌നങ്ങൾ വാങ്ങുന്നവർക്ക് ദുരന്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആപ്പിളിനും സാംസങിനുമൊപ്പം ഏറ്റവും നല്ല ഹാന്‍ഡ്‌സെറ്റ് നിര്‍മാതാവാകാനുള്ള ഗൂഗിളിന്റെ പരിശ്രമമാണ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍