ഗൗരിയുടെ ആത്മഹത്യ; യുവജനകമ്മീഷൻ പൊലീസ് റിപ്പോർട്ട് തേടി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം: യുവജനകമ്മീഷന്റെ കൊല്ലത്തെ അദാലത്തിൽ ഗൗരിയുടെ നാട്ടുകാരായ യുവതി യുവാക്കൾ യുവജനകമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് യുവവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്താജറോം,അംഗമായ ദീപൂരാധാകൃഷ്ണൻ എന്നിവർ ഗൗരിയുടെ രക്ഷിതാക്കളെ സന്ദർശിച്ചത്.

തന്റെ മകളുടെ ധാരുണ അന്ത്യത്തിന് കാരണകാരായ അദ്ധ്യാപകർക്കതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി കൈകൊള്ളണമെന്ന് ഗൗരിയുടെ പിതാവ് പ്രസന്നൻ ആവശ്യപ്പെട്ടു.കേസ് പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പോലീസിനോട് സംഭവം സംബന്ധിച്ച് റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ചിന്താജറോം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷൻ

ഗൗരിജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷനും പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News