ഇത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള ബൈക്ക്; അമ്പരപ്പിച്ച് ഹോണ്ടയുടെ നിയോ സ്പോര്‍ട്സ് കഫെ റേസര്‍

ബൈക്ക് പ്രേമികള്‍ക്കായുള്ള ഹോണ്ടയുടെ പുതിയ സമ്മാനം എത്തുന്നു. നിയോ സ്പോര്‍ട്സ് കഫെ റേസര്‍ കോണ്‍സെപ്റ്റിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചു.

ഹാണ്ടയുടെ പുതുതലമുറ നെയ്ക്കഡ് മോട്ടോര്‍സൈക്കിളുകളുടെ തുടക്കമാണ് നിയോ സ്പോര്‍ട്സ് കഫെ റേസര്‍ എന്ന് കമ്പനി പറയുന്നു

പരിചയ സമ്പത്തുമുള്ള, ബൈക്ക് യാത്ര സിരിയസായി കാണുന്നമുതിര്‍ന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് നിയോ സ്പോര്‍ട്സ് കഫെ റേസറിനെ ഒരുക്കിയിരിക്കുന്നത്.

വലുപ്പമേറിയ റെഡ് ഫ്യൂവല്‍ ടാങ്കും, ഫ്ളോട്ടിംഗ് സീറ്റ് റെന്‍ഡറുകളും മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം ലുക്കിന് കരുത്ത് പകരുന്നു.

തടിച്ചുരുണ്ട ഫ്രണ്ട് ഫോര്‍ക്കുകള്‍, വീതിയേറിയ അഗ്രസീവ് ഫ്ളാറ്റ് ഹാന്‍ഡില്‍ബാര്‍, ക്രോം ഫിനിഷ് നേടിയ എക്സ്ഹോസ്റ്റ് പൈപുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ആധുനിക ലുക്കും നിയോ സ്പോര്‍ട്സ് കഫെ റേസര്‍ കൈവരിക്കുന്നുണ്ട്. CB1000നെ അടിസ്ഥാനപ്പെടുത്തിയാണ് നിയോ സ്പോര്‍ട്സ് കഫെ റേസര്‍ ഒരുങ്ങിയിട്ടുള്ളത്.

കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഹോണ്ട പുറത്ത് വിട്ടിട്ടില്ല

എല്‍ഇഡി ഹെഡ്ലൈറ്റ് റിങ്ങും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, 4-1 എക്സ്ഹോസ്റ്റ് സെറ്റപ്പും നിയോ സ്പോര്‍ട്സ് കഫെ റേസറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel