രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയസാധ്യത

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയസാധ്യത.

രണ്ടാം ഇന്നിങ്ങ്‌സില്‍ 343 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റേന്തിയ രാജസ്ഥാന്‍ ഉച്ചഭക്ഷണ സമയത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്.

6 വിക്കറ്റ് അവശേഷിക്കെ തോല്‍വി ഒഴിവാക്കാന്‍ രാജസ്ഥാന് ഇനി 248 റണ്‍സ് കൂടി വേണം. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റും സന്ദീപ് വാര്യരും നിഥീഷും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ കേരളം രണ്ടാം ഇന്നിങ്ങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

105 റണ്‍സെടുത്ത ജലജ് സക്‌സേനയുടെയും അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെയും കരുത്തിലാണ് കേരളം 250 റണ്‍സ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here