മോഹന്‍ലാല്‍ കൈതൊട്ടു; ടിക്കറ്റ് വില്‍പ്പന ശരവേഗത്തില്‍

തിരുവനന്തപുരം : ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 യുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം പത്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം താജ് വിവാന്റയില്‍ വൈകീട്ട് നടന്ന ചടങ്ങില്‍ പവര്‍ലിങ്ക് ബില്‍ഡേഴ്‌സ് മാനേജിങ്ങ് ഡയരക്ടര്‍ പി പ്രദീപിന് ടിക്കറ്റ് നല്‍കികൊണ്ടാണ് മോഹന്‍ലാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം നിര്‍വഹിച്ചത്.

ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡണ്ടും സോണല്‍ ഹെഡുമായ . എന്‍ കെ പോളാണ് മോഹന്‍ലാലിന് ടിക്കറ്റ് കൈമാറിയത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത്, എ. എന്‍ ഷംസീര്‍ എം എല്‍ എ, കെസിഎ പ്രസിഡണ്ട് ബി വിനോദ്, സെക്രട്ടറി ജയേഷ് ജോര്‍ജ്, ടിഡിസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ടും റീജിയണല്‍ ഹെഡുമായ ഷിബു തോമസ്, ഫെഡറല്‍ ബാങ്ക് കോട്ടണ്‍ഹില്‍ ബ്രാഞ്ച് ഹെഡ് ഗീത ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയുടെ ടിക്കറ്റുകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള 350 രൂപയുടെ ടിക്കറ്റുകള്‍ 29,30,31 തിയതികളില്‍ മാത്രമായി ഫെഡറല്‍ ബാങ്കിന്റെ കോട്ടണ്‍ഹില്‍, ശ്രീകാര്യം, പാളയം ശാഖകളില്‍ ലഭിക്കും. ടിക്കറ്റിന് കിഴിവ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ടിക്കറ്റ് വാങ്ങുന്ന സമയത്തും സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.ഒരാള്‍ക്ക് ഒരു ടിക്കറ്റേ ലഭിക്കുകയുള്ളൂ.

പൊതുജനങ്ങള്‍ക്ക് 700 രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ 4 വരെ തിരുവനന്തപുരം ജില്ലയിലെ ഫെഡറല്‍ ബാങ്കിന്റെ 8 ശാഖകള്‍ വഴി വില്‍പ്പന നടത്തും. കോട്ടണ്‍ഹില്‍, പാളയം, ശ്രീകാര്യം, പട്ടം, നന്തന്‍കോട്, കുറവന്‍കോണം, കാര്യവട്ടം, പേരൂര്‍ക്കട എന്നീ ശാഖകളിലാണ് 700 രൂപയുടെ ടിക്കറ്റ് ലഭിക്കുക.

1000 രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ 4 വരെ ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ കോട്ടണ്‍ഹില്‍, പാളയം, കഴക്കൂട്ടം ശാഖകളില്‍ ലഭിക്കും. ബാങ്കിന്റെ പ്രവര്‍ത്തന സമയത്തായിരിക്കും ടിക്കറ്റ് വില്‍പ്പന.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ യഥാര്‍ത്ഥ ടിക്കറ്റുകളാക്കി മാറ്റി വാങ്ങുന്നതിനായി നവംബര്‍ 1 മുതല്‍ 4 വരെ തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിന്റെ 13 ശാഖകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടണ്‍ഹില്‍, പട്ടം, പാളയം, പാറ്റൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, ശാസ്തമംഗലം, നന്തന്‍കോട്, നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, പോങ്ങുംമൂട്, കുറവന്‍കോണം എന്നീ ഫെഡറല്‍ ബാങ്ക് ശാഖകളിലാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ഫിസിക്കല്‍ ടിക്കറ്റായി മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൂടാതെ, ഈ മാസം 29ന്, ഞായറാഴ്ച്ച പാളയം, കോട്ടണ്‍ഹില്‍, ശ്രീകാര്യം ശാഖകള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്‌സചേഞ്ച് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ച് ചെയ്യാനെത്തുന്നവര്‍ എന്തെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ടിക്കറ്റ് എടുക്കുമ്പോള്‍ ലഭിച്ച എസ്എംഎസും ഹാജരാക്കണം.

നവംബര്‍ 5,6,7 തിയതികളില്‍ സ്‌പോര്‍ട്ട്‌സ് ഹബ്ബിലെ ഒന്നാം നമ്പര്‍ ഗേറ്റിനകത്തുള്ള പ്രത്യേക കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി എത്രയും പെട്ടന്ന് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News