മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം വില്ലന്‍ മൊബൈലില്‍; ആരാധകന്‍ അറസ്റ്റില്‍

കണ്ണൂര്‍: മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെയാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്. ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍.

സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് തിയേറ്ററിലുണ്ടായിരുന്ന വിതരണക്കാരുടെ പ്രതിനിധിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അദ്ദേഹം ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയുമായിരുന്നു.

സവിത തീയേറ്ററില്‍

ചെമ്പന്തൊട്ടിയില്‍ നിന്നുള്ള വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായത്. നാനൂറോളം സീറ്റുകളുള്ള കണ്ണൂര്‍ സവിത തീയേറ്ററില്‍ മുഴുവന്‍ ടിക്കറ്റും സ്വന്തമായി വാങ്ങിച്ച് രാവിലെ 8 മണിക്ക് ഫാന്‍സ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടെയാണ് സംഭവം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ചെമ്പത്തൊട്ടിയില്‍ നിന്ന് ചിത്രം കാണാനായി ഇന്നു പുലര്‍ച്ചെയാണ് യുവാവ് നഗരത്തിലെത്തിയത്. ആവേശം മൂത്തു ചെയ്തുപോയതാവാമെന്നും ചിത്രം പകര്‍ത്താനോ വ്യാജപകര്‍പ്പ് ഉണ്ടാക്കാനോ ഉള്ള ഉദ്ദേശം യുവാവിനുണ്ടായിരുന്നില്ലെന്നുമാണ് പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News