ധോണി ആരാധകര്‍ക്ക് ആവേശം; അമ്പലപ്പുഴപ്പാട്ട് പാടിയ ധോണിയുടെ മകള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക്; കേരളം വിരുന്നൊരുക്കും

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായത് ധോണിയുടെ മകള്‍ സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടെന്ന ഗാനമായിരുന്നു. ധോണി ആരാധകര്‍ക്ക് പുറമെ മലയാളികളെല്ലാം സിവയുടെ ഗാനത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുകയായിരുന്നു.

ഇപ്പോഴിതാ സാക്ഷാല്‍ ധോണിയും മകളും അമ്പലപ്പുഴ ക്ഷേത്രത്തിലെത്തുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ധോണിയേയും മകള്‍ സിവയേയും ക്ഷേത്രം അധികൃതര്‍ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ അദ്വൈതം എന്ന ചിത്രത്തിലെ ഗാനമാണ് സിവ പാടി വൈറലാക്കിയത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ക്ഷേത്രത്തില്‍ എത്തി കണ്ണനെ കാണുവാനും അമ്പലപ്പുഴ പാല്‍പ്പായസം നുണയുവാനും വരണം എന്നാവശ്യപ്പെട്ടാണ് ക്ഷേത്രം അധികൃതര്‍ കത്തെഴുതുക. പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. ഈ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്താനാണ് ക്ഷണം.

സിവയുടെ പാട്ട് കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel