ബിജെപി മന്ത്രിസഭയ്ക്കെതിരായ അന്വേഷണാത്മക റിപ്പോര്‍ട്ട്; ബിബിസി മുന്‍ മാധ്യമപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു

ദില്ലി: ഛത്തീസ്ഗഢിലെ ബി ജെ പി സർക്കാരിനെതിരെ അന്വേഷണാത്മക റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകനെതിരെ പ്രതികാര നടപടി. മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് വർമ്മയെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന മന്ത്രിയുടെ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ സി ഡി കൈവശം സൂക്ഷിച്ചു ബ്ലാക്ക് മെയിലിനു ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.ഛത്തീസ്ഗഡിൽ മാധ്യമങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേക്ഷണം നടത്തുന്ന സംഘത്തിലെ അംഗം കൂടിയാണ് അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ.

ബ്ലാക്ക് മൈലിന് ശ്രമിച്ചു എന്നാണ് ആരോപിക്കുന്ന കുറ്റം

പുലർച്ചെ മൂന്ന് മണിക്കാണ് ഗസിയാബാദിലെ വസതിയിൽ വച്ച് മുതിർന്ന മാധ്യമ പ്രവർത്തകനായ വിനോദ് വർമ്മയെ ചത്തി സ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തെ ഒരു മന്ത്രി ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ സി ഡി ഉപയോഗിച്ച് ബ്ലാക്ക് മൈലിന് ശ്രമിച്ചു എന്നാണ് പോലീസ് ആരോപിക്കുന്ന കുറ്റം.

സംസ്ഥാനത്തെ ബി ജെ പി നേതാവ് പ്രകാശ് ബജാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ബി ജെ പി സർക്കാരിനെതിരെ അന്വേഷണാത്മക റിപ്പോർട്ട് തയ്യാറാക്കികൊണ്ടിരിക്കുന്നതിനിടെയാണ് അറസ്റ്റെന്ന് വിനോദ് വർമയുടെ സഹ പ്രവർത്തകർ പറഞ്ഞു.

ഛത്തീസ്ഗഡിൽ മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തുന്ന എഡിറ്റോർസ് ഗിൾഡ് സംഘത്തിലെ അംഗം കൂടിയാണ് നേരത്തെ ബി ബി സി യിലും അമർ ഉജാല പത്രത്തിലും പ്രവർത്തിച്ച വിനോദ് വർമ.

ജനാധിപത്യത്തിന് എതിരായ കടന്നാക്രമണമാണ് മാധ്യമ പ്രവർത്തകന്റെ അറസ്റ്റെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.പ്രതിപക്ഷമായ കോൺഗ്രസിന് ഒപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും ബി ജെ പി യുടെ പ്രതിച്ഛായ തകർക്കാനും വിനോദ് വർമ ശ്രമിച്ചു എന്നാണ് സംസ്ഥാനത്തെ ബി ജെ പി സർക്കാരിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News