വിവാഹം എപ്പോള്‍; ബ്ലാക്ക്‌ബെല്‍റ്റ് രാഹുലിന്റെ മറുപടി

താനൊരു രാഷ്ട്രീയ നേതാവ് മാത്രമല്ല ആയോധന കലയിലും പ്രാവീണ്യമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ജാപ്പനീസ് ആയോധന കലയായ ഐകിഡോയില്‍ തനിക്ക് ബ്ലാക്ക് ബെല്‍റ്റ് ഉണ്ടെന്നാണ് രാഹുല്‍ വെളിപ്പെടുത്തിയത്.കായിക ഇനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പിഎച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് നടന്ന ഒളിംപ്യനും ബോക്സിങ് താരവുമായ വിജേന്ദര്‍ സിങുമായുള്ള സംഭാഷണത്തിനിടെയാണ് രാഹുലിന്റെ ഇതുവരെ പുറത്തറിയാത്ത കായികശേഷി വെളിച്ചത്തായത്.

താമസിയാതെ തന്റെ കായിക പ്രകടനങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.

കല്യാണം എന്നു നടക്കുമെന്ന വിജേന്ദറിന്റെ ചോദ്യത്തിന് അതു നടക്കുമ്പോള്‍ നടക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. വിജേന്ദറിന്റെ വിവാഹ ചടങ്ങില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.

എനിക്കും എന്റെ ഭാര്യയ്ക്കും രാഹുല്‍ ഭയ്യയുടെ വിവാഹം എന്നു നടക്കുമെന്ന് അറിയാന്‍ ആഗ്രമുണ്ട് എന്നായിരുന്നു വിജേന്ദറിന്റെ ചോദ്യം. ഇത് പഴയ ചോദ്യമാണന്നു പറഞ്ഞു ആദ്യം രാഹുല്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണ്. വിവാഹം എപ്പോഴാണോ സംഭവിക്കുന്നത് അത് അപ്പോള്‍ നടക്കും രാഹുലിന്റെ മറുപടി സദസ്സ് കയ്യടികളോടെ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here