അണ്ടര്‍ 17 ലോകകപ്പില്‍ നാളെ കീരിട പോരാട്ടം; സാള്‍ട്ട് ലേക്കില്‍ സ്പെയിനും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ നാളെ യൂറോപ്യന്‍ പോരാട്ടം. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സ്പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും.
ചരിത്രത്തില്‍ ആദ്യമായാണ് കാല്‍പ്പന്തുകളിയുടെ കൗമാരപ്പോരാട്ടത്തില്‍ യൂറോപ്യന്‍ ഫൈനലിന് കളമൊരുങ്ങിയത്. നാളെ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടും.

അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ കിരീടം തേടിയാണ് നാളെ ഇരു ടീമുകളും ബൂട്ട് കെട്ടുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനല്‍ മത്സരമാണിത്.

3 തവണ ഫൈനലില്‍ എത്തിയ സ്പെയിനും ഇതുവരെ കിരീടമുയര്‍ത്തിയിട്ടില്ല. മൂന്ന് തവണ കിരീടം നേടിയ ബ്രസിലിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്.

ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രൂസ്റ്റര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട്. 5 കളികളില്‍ നിന്നും ഡബിള്‍ ഹാട്രിക്കോടെ 7 ഗോളുകളാണ് ബ്രൂസ്റ്റര്‍ വാരിക്കൂട്ടിയത്.

വിംഗുകളിലൂടെ അക്രമിച്ചു കളിക്കുന്ന ഇംഗ്ലണ്ടിന്റെ് ബ്രൂസ്റ്റര്‍ ഹൂഡ്സണ്‍ ഫോഡന്‍ ത്രയവും മികച്ച ഫോമിലാണ്.അതേ സമയം മാലിയെ തകര്‍ത്താണ് സ്പെയിന്റെ വരവ്.

നായകന്‍ ആബേല്‍ റൂയിസിന്റെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു സ്പെയിന്റെ ജയം. 5 കളികളില്‍ നിന്നും 5 ഗോളുകളുമായി ബ്രൂസ്റ്ററിനു തൊട്ടു പിന്നിലാണ് റൂയിസ്.

സ്പെയിന്റെ പരമ്പരാഗത ശൈലിയായ ടിക്കി ടാക്കയിലും സീനിയര്‍ താരങ്ങളോടെപ്പം നില്‍ക്കുന്നതാണ് യുവനിരയും.
ആദ്യ കിരീടം തേടി ഇരുവരും ഇറങ്ങുമ്പോള്‍ ആവേശപ്പോരാട്ടത്തിനാകും സാള്‍ട്ട്ലേക്ക് സാക്ഷ്യം വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News