ഗൗരിയുടെ മരണം; കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; കടുത്തശിക്ഷ ഉറപ്പാക്കണമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഗൗരിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി ഉറപ്പുനല്‍കിയെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഈ സാഹചര്യത്തില്‍ ഉന്നതഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഗൗരിയുടെ കുടുംബം ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതികരിക്കാന്‍ തയ്യാറായതെന്നും കുടുംബം പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഗൗരിയുടെ മാതാപിതാക്കളും സഹോദരിയുമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here