ലാലേട്ടന്‍ ക്ഷമിച്ചു; ‍‍വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആരാധകനെ വിട്ടയച്ചു

കണ്ണൂര്‍: മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെയാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്. ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍. വിതരണക്കാരുടെ പ്രതിനിധിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിഷയം സങ്കീര്‍ണമായത്.

പൊലീസെത്തി ആരാധകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ലാലേട്ടനോടുള്ള ആരാധന മൂത്ത് ചെയ്തതാണെന്ന് യുവാവ് വ്യക്തമാക്കി. ഇതറിഞ്ഞ മോഹന്‍ലാല്‍ ഇടപെട്ടതോടെയാണ് ആരാധകനെ പൊലീസ് വിട്ടയച്ചത്.

സവിത തീയേറ്ററില്‍

ചെമ്പന്തൊട്ടിയില്‍ നിന്നുള്ള വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് വില്ലന്റെ ഷോയ്ക്കിടെ മൊബൈലില്‍ സംഘട്ടനരംഗം പകര്‍ത്തിയത്. നാനൂറോളം സീറ്റുകളുള്ള കണ്ണൂര്‍ സവിത തീയേറ്ററില്‍ മുഴുവന്‍ ടിക്കറ്റും സ്വന്തമായി വാങ്ങിച്ച് രാവിലെ 8 മണിക്ക് ഫാന്‍സ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം.

ചെമ്പത്തൊട്ടിയില്‍ നിന്ന് ചിത്രം കാണാനായി ഇന്നു പുലര്‍ച്ചെയാണ് യുവാവ് നഗരത്തിലെത്തിയത്. ആവേശം മൂത്തു ചെയ്തുപോയതാവാമെന്നും ചിത്രം പകര്‍ത്താനോ വ്യാജപകര്‍പ്പ് ഉണ്ടാക്കാനോ ഉള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel