ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുമോ; നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്

അഹമ്മദാബാദ് :ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ മുന്നോട്ട് വച്ച് നിബന്ധകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചു.

വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണമെന്ന് ആവശ്യം പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തും. ഭരണത്തിലെത്തിയാല്‍ നിയമം പാസാക്കുമെന്നും ഉറപ്പ്.

അതേ സമയം ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഒബിസി സംവരണം വര്‍ദ്ധിപ്പിച്ചു. ഹാര്‍ദിക് പട്ടേലുമായി നടന്ന മാരത്തോള്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പട്ടിദാര്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചത്.

സമുദായം മുന്നോട്ട് വച്ച് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചതായി ഹാര്‍ദിക് പട്ടേല്‍ ഒരു ഇംഗ്ലീസ് പത്രത്തിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.ഇത് പ്രകാരം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പട്ടിദാര്‍ സംവരണ ആവശ്യം ഉള്‍പ്പെടുത്തും.

ഭരണത്തിലെത്തിയാല്‍ നിയമം പാസാക്കുമെന്നും ഉറപ്പ്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അശോക് ഗലോട്ടുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്.

നവംബര്‍ 1നും 3നുമിടയില ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന രാഹുല്‍ഗാന്ധിയുമായി ഹാര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച്ച നടത്തും.അതേ സമയം ഗുജറാത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ രാജസ്ഥാനില്‍ ഒബിസി കോട്ട ബിജെപി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.

ഗുജറാത്തിലെ ഒബിസി വിഭാഗത്തെ സ്വീധീനിക്കാനാണ് നീക്കം. ബിജെപിയില്‍ ചേരാന്‍ ഒരു കോടി ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ പട്ടേല്‍ നേതാവ് നരേന്ദ്ര പട്ടേല്‍, ഫോണ്‍ശബ്ദ രേഖ പുറത്ത് വിട്ടു. ബിജെപി ചേരാന്‍പണം വാഗ്ദാനം ചെയ്യുന്ന ശബ്ദ രേഖയാണ് പുറത്ത് വിട്ടത്.

നേരത്തെ പണം വാഗ്ദാനം ചെയ്ത കാര്യം ബിജെപി തള്ളി കളഞ്ഞിരുന്നു.ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ശബ്ദ രേഖയില്‍ ബിജെപി നേതാവ് വരുണ്‍ പട്ടേല്‍ സ്വീധീനിക്കാന്‍ ശ്രമിക്കുന്നത് കേള്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News