സ്വാമി ദയാനന്ദയും പ്രമുഖ നടിയും തമ്മിലുള്ള സ്വകാര്യ വീഡിയോ പുറത്ത്

ബംഗളൂരു: സ്വയം പ്രഖ്യാപിത ആള്‍ദൈവം നഞ്ച്വേശ്വര്‍ സ്വാമിയും പ്രമുഖ നടിയും തമ്മിലുള്ള സ്വകാര്യവീഡിയോ പുറത്ത്.

ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയും മുഖ്യ അധിപതിയുടെ മകനുമാണ് ദയാനന്ദന്‍ എന്ന് അറിയപ്പെടുന്ന നഞ്ചേശ്വര സ്വാമി.

സ്വാമി ഒളിവില്‍

യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഒരു സ്വകാര്യചാനലാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വിട്ടത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്വാമി ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിമോഗയില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം സ്ഥിരീകരിച്ചുവെന്നും കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഹനസാമരണഹള്ളി സംസ്താന പീഠം. പരാതി ലഭിച്ചാല്‍ സ്വാമിക്കെതിരെ നടപടി എടുക്കുമെന്ന് ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിസിപി ഗിരീഷ് പറഞ്ഞു.

അതേസമയം, ആരാണ് വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടതെന്ന് വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel