യേശുദാസിനെ ഗുരുവായൂരമ്പലത്തിൽ കയറ്റണം; വടക്കേ നാലമ്പലത്തിൽ പാടിക്കണം; മരിക്കുംമുമ്പ് വയലാർ ആവശ്യപ്പെട്ടു

യേശുദാസിനെ ഗുരുവായൂരമ്പലത്തിൽ കയറ്റണം. വടക്കേ നാലമ്പലത്തിൽ പാടിക്കണം.  മരിക്കുംമുമ്പ് വയലാർ ആവശ്യപ്പെട്ടു.

ആവശ്യമുയർത്തി ഗുരുവായൂരമ്പലത്തിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നും കവി പ്രഖ്യാപിച്ചു. കെപിഎസിയുടെ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു അത്.

ആ സമരം നടന്നില്ല. പ്രസംഗം ക‍ഴിഞ്ഞ് ഏറെ ക‍ഴിയും മുമ്പ് വയലാർ ഓർമ്മയായി.

വയലാറിന്റെ 42-ാം ചരമ വാർഷികത്തിന്, യേശുദാസിന്റെ ക്ഷേത്രപ്രവേശനവും അബ്രാഹ്മണപൂജാരികളുടെ ശ്രീകോവിൽപ്രവേശവും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും കേരളം ചർച്ചചെയ്യുമ്പോൾ, കവിയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ കേൾക്കാം.

ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും എന്ന പാട്ട് യേശുദാസിനെക്കൊണ്ടു പാടിക്കാൻ താൻ എ‍ഴുതിയതാണെന്നും കവി ഇതേ പ്രസംഗത്തിൽ വെളിപ്പെടുത്തി.

വയലാർ എ‍ഴുതി ദേവരാജൻ ചിട്ടപ്പെടുത്തിയ ആ പാട്ട് ഒതേനന്റെ മകൻ എന്ന പടത്തിലാണുള്ളത്. അഹിന്ദുവായ പ്രേം നസീറാണ് ചിത്രത്തിൽ ആ ഗാനം പാടി അവതരിപ്പിക്കുന്ന കഥാപാത്രമായി വേഷമിട്ടത് എന്ന സവിശേഷതയുമുണ്ട്.

ചരിത്രം സൃഷ്ടിച്ച ആ പാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News