കേരളത്തെ പ്രകീര്‍ത്തിച്ച് വീണ്ടും രാഷ്ട്രപതി കോവിന്ദ്; എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍: സംസ്ഥാനത്തിന്റെ ആതിഥ്യമര്യാദ ലോകത്തിന് മാതൃക

തിരുവനന്തപുരം: കേരളത്തെ പ്രകീര്‍ത്തിച്ച് വീണ്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയരംഗങ്ങളില്‍ കേരളം മുന്‍പന്തിയിലാണെന്നും സംസ്ഥാനത്തിന്റെ ആതിഥ്യമര്യാദ ലോകത്തിന് മാതൃകയാക്കാമെന്നും കോവിന്ദ് പറഞ്ഞു.

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെക്‌നോസിറ്റി രാജ്യത്തിന് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു. ടെക്‌നോസിറ്റിയിലെ ആദ്യ ഐടി കെട്ടിടം 2019ല്‍ പൂര്‍ത്തിയാക്കുമെന്നും സ്ഥലമേറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം വരുന്ന മാര്‍ച്ച് 31നകം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കോവിന്ദ് കേരളത്തിലെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യൂ ടി. തോമസ്, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News