ഒടുവില്‍ വ്യക്തമായി; സിവയെ പാട്ട് പഠിപ്പിച്ചത് ശ്രീശാന്തല്ല; പകരം ഈ വ്യക്തി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് ധോണിയുടെ മകള്‍ സിവയുടെ പാട്ടാണ്എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് മലയാളികളുടെ പ്രിയ ഗാനം സിവയെ പഠിപ്പിച്ചതെന്നാണ്.

മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്ത് തന്നെയായിരിക്കും സിവയെ പാട്ട് പഠിപ്പിച്ചത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ ശ്രീശാന്തല്ല ഗാനം സിവയെ പഠിപ്പിച്ചതെന്ന് ഒടുവില്‍ വെളിപ്പെട്ടിരിക്കുന്നു.

ധോണിയുടെ വീട്ടിലെ മലയാളി ആയയാണ് ആ പാട്ടിന് പിന്നില്‍. ധോണിയുടെ സുഹൃത്തും എംഎല്‍എയുമായ എം.എ സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച ആയയാണ് സിവയെ പാട്ട് പഠിപ്പിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മുന്‍ കേരള രഞ്ജി താരമായ എം. എ സതീഷ് ഇന്ത്യന്‍ സിമന്റ്‌സിലെ വൈസ് പ്രസിഡന്റ ആണ്. ഇന്ത്യാ സിമന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ബന്ധമാണ് സതീഷിനെയും ധോണിയെയും സുഹൃത്തുക്കളാക്കി. ഈ സുഹൃത്ത് ബന്ധം മൂലമാണ് മലയാളി ആയ വീട്ടിലെത്തിയതും സിവ മലയാളം പാട്ട് പഠിക്കാന്‍ ഇടയായതും.

സിവയുടെ പാട്ട് വൈറലായിരിക്കുന്ന പശ്ചാത്തലത്തില്‍ അമ്പലപ്പുഴ ക്ഷേത്രം ഉപദേശക സമിതി സിവയെ ഉത്സവത്തിന് ക്ഷണിക്കാനുള്ള ഒരുക്കങ്ങളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News