ഓഹരി വിപണികള്‍ നഷ്ടത്തില്‍

മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് 1.32 പോയന്റ് നഷ്ടത്തില്‍ 33145.81ലും നിഫ്റ്റി 23.50 പോയന്റ് താഴ്ന്ന് 10320.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടത്തിലായ ഓഹരികള്‍

ബിഎസ്ഇയിലെ 1392 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1310 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, എസ്ബിഐ, റിലയന്‍സ്, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News