ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ഐജിക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലില്‍ ഐജിയേയും ഡ്രൈവറേയും ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഐജിക്കെതിരെ നടപടിക്ക് സാധ്യത.

പോലീസ് വാഹനം അമിത വേഗത്തിലും അനിയന്ത്രിതമായും പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

അഞ്ചല്‍ പോലീസ് വാഹനം പിടികൂടുമ്പോള്‍ രണ്ട് പേരും മദ്യലഹരിയില്‍ ആയിരുന്നു. ഉടന്‍ തന്നെ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വൈദ്യ പരിശോധനക്കും വിധേയരാക്കി.

എന്നാല്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

ഇരുവരെയും പിടികൂടിയ നിമിഷം തന്നെ ഡി.ജി.പിയെ കൊട്ടാരക്കര റൂറല്‍ എസ്.പി കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ഐജിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ െഎജിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഐജിക്കെതിരെ നേരത്തേയും മദ്യപാനത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിരുന്നു.

ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് യാത്ര ചെയ്ത ഐജിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയതായാണ് പുതിയ വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here