തെന്നിന്ത്യന്‍ താര റാണി നയന്‍സിന് രഹസ്യ വിവാഹമോ?

തെന്നിന്ത്യന്‍ താരറാണി നയന്‍താര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തമി‍ഴ്മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം രഹസ്യ വിവാഹത്തിന് നയന്‍സ് ഒരുങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഇൗ ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നാനും റൗഡി താനില്‍ തുടങ്ങിയ പ്രണയം

വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുവരവേയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററില്‍ പങ്കുവച്ചു.

ഇതിനിടയില്‍ നയന്‍സ് ചെന്നൈയില്‍ പുതിയ വീടു വാങ്ങിയതായും കാമുകന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ ബന്ധമാണ് ഇപ്പോള്‍ രഹസ്യവിവാഹത്തിലേക്ക് നീങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News