
കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധന സംബന്ധിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്തു. ഇനി കേസ് പരിഗണിക്കുന്ന നവംബര്‍ രണ്ടു വരെയാണ് സ്റ്റേ.
ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ശമ്പളവര്‍ദ്ധനവിന് ശുപാര്‍ശ നല്‍കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്താണ് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി ഈ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതി തീരുമാനമെടുത്തിരിന്നു.
ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവോടെ നംവമ്പര്‍ മാസത്തില്‍ ശമ്പള വര്‍ദ്ധവുണ്ടാകുമെന്ന നഴ്‌സുമാരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു.
മിനിമം വേതന സമിതിയുടെ തീരുമാനത്തിന് മാനേജ്‌മെന്റുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും നംവമ്പര്‍ 20ന് മുമ്പ് പുതിയ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ.
വേതനവര്‍ദ്ധനവ് തീരുമാനം പരമാവധി വൈകിപ്പിക്കുന്നതിനുളള തന്ത്രമാണ് മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് നടക്കുന്നത്.
എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മിനിമം വേതന സമിതിയെ നിയോഗിച്ചതെന്നും മാനേജ്‌മെന്റ് വാദത്തെ കോടതിയില്‍ ശക്തമായി എതിര്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനിടെ ശമ്പളവര്‍ദ്ധനവിന്റെ പേരില്‍ മാനേജ്‌മെന്റുകള്‍ ചികിത്സാഫീസ് വര്‍ദ്ധിപ്പിക്കുകയും നഴ്‌സുമാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
നഴ്‌സുമാരുടെ എണ്ണം ആനുപാതികമായി കുറച്ചും ഡ്യൂട്ടി സമയം വര്‍ദ്ധിപ്പിച്ചും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതായും നഴ്‌സുമാര്‍ പരാതിപ്പെടുന്നു.
നഴ്‌സുമാരുടെ വാദം കേള്‍ക്കാതെയാണ് കോടതി താത്കാലിക സ്റ്റേ ഉത്തരവിട്ടതെന്നും മാനേജ്‌മെന്റുകള്‍ക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here