അമേരിക്കയെ പിന്തള്ളി ഇന്ത്യ

ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്.

വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും 4ജി സേവനത്തിന്റെ വ്യാപനവുമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമാക്കിയത്.

2013 ല്‍ അമേരിക്കയെ പിന്നിലാക്കി ചൈന ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ നാല് കോടി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇതില്‍ 4605 ശതമാനം വിഹിതം സാംസങ്ങിന്റെയും ഷവോമിയുടെയും വകയാണ്.

94 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച് സാംസങ്ങ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഷവോമി 92 ലക്ഷം ഫോണുകള്‍ വിറ്റ് രണ്ടാം സ്ഥാനം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News