സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു.

14-ാം വയസില്‍ വിവാഹിതനായ അലി അല്‍ഖൈസി എന്ന വിദ്യാര്‍ഥിക്കാണ് ആണ്‍കുഞ്ഞ് ജനിച്ചത്. മകനോടൊപ്പമുള്ള ചിത്രവും അലി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു.

തബൂക്ക് മിലിറ്ററി ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. കുഞ്ഞിന് മുഹമ്മദ് എന്നാണ് പേരിട്ടിരിക്കുന്നതും അലി അറിയിച്ചു.
സുഖപ്രസവമായിരുന്നെന്നും കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അലി പറഞ്ഞു.

പ്രായത്തില്‍ ഒരു വയസ് കുറവുള്ള ബന്ധുവായ പെണ്‍കുട്ടിയെയാണ് അലി വിവാഹം ചെയ്തത്. വിവാഹം പ്രമാണിച്ച് അലിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരാഴ്ചത്തെ ലീവ് അനുവദിക്കുകയും പരീക്ഷകള്‍ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിവാഹത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News