മലേഷ്യയില്‍ മരിച്ചത് ഡോ ഓമനയല്ല; മരിച്ചത് തിരുവനന്തപുരം സ്വദേശിനി; തെറ്റിദ്ധാരണയുണ്ടാക്കിയത് പത്രപരസ്യം

മലേഷ്യയില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ച മലയാളി ഡോ. ഓമനയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് പുന്നവിളാകത്തില്‍ മെര്‍ലിന്‍ റൂബിയാണ് (37) മലേഷ്യയില്‍ മരിച്ചത്.

എല്‍ജിന്‍-റൂബി ദമ്പതികളുടെ മകളാണ് മരിച്ച മെര്‍ലിന്‍. സ്ഥിരീകരണ അറിയിപ്പ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് തിരുവനന്തപുരം ഡിസിആര്‍ബിയാണ് നല്‍കിയത്.

മലേഷ്യയിലെ സുബാംഗ് ജായ സേലങ്കോറിലെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണാണ് മെര്‍ലിന്‍ മരിച്ചത്. കഴിഞ്ഞ 18 ന് മെര്‍ലിന്റെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങിയിരുന്നു.

മെര്‍ലിന്റെ മരണവിവരം മലേഷ്യന്‍ പോലീസ് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ അറിയിക്കുന്നതിലുണ്ടായ സാങ്കേതിക പിഴവാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമെന്നും ഡിവൈഎസ്പി വേണുഗോപാലന്‍ നായര്‍ പറഞ്ഞു.

മലയാളം അറിയാവുന്ന സ്ത്രീയെ മലേഷ്യയില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തിയതായും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നുള്ള പരസ്യം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുനപ്രസിദ്ധീകരിച്ചിരുന്നു.

മലേഷ്യന്‍ പോലീസിന് സംഭവിച്ച സാങ്കേതികപ്പിഴവ് മൂലമായിരുന്നു ഇത്.കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കിയ കേസില്‍ പരോളിലിറങ്ങി കാണാതായ ഡോ. ഓമനയുടെ മൃതദേഹമാണ് ഇതെന്നായിരുന്നു അഭ്യൂഹങ്ങള്‍.

പത്രത്തില്‍വന്ന ഫോട്ടോ കണ്ട് മുന്‍ ഭര്‍ത്താവ് രാധാകൃഷ്ണനും മകളും ഡോ. ഓമനയാണ് മരിച്ചതെന്ന് സംശയം പ്രകടിപ്പിക്കുകയായിരു്‌നു.

ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ മലേഷ്യന്‍ പോലീസുമായി ബന്ധപ്പെട്ടതോടെ മരിച്ചത് ഓമനയല്ലെന്ന് വ്യക്തമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News