സെല്‍ഫിപ്രേമം അതിരുവിട്ടു; സഞ്ചാരികളായ രണ്ടു യുവതികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ദില്ലി: സെല്‍ഫിയെടുക്കുന്നതിനിടെ സഞ്ചാരികളായ രണ്ടു യുവതികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനി ഇ. ജ്യോതി (27), വിസിയനഗരം സ്വദേശിനി എസ്. ശ്രീദേവി (23) എന്നിവരാണ് മരിച്ചത്.

ഒഡീഷ രായഗാഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തിലാണ് സംഭവം.

വിശാഖപട്ടണത്തുനിന്ന് എത്തിയ ഒമ്പതംഗ വിനോദസഞ്ചാരസംഘത്തിലെ അംഗങ്ങളാണ് ഇരുവരും. സമീപത്തെ പാറ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുമ്പോള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമനസേനാംഗങ്ങള്‍ മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News