ഇംഗ്ലണ്ട് കണക്കുതീര്‍ക്കുമോ? അതോ സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ആവര്‍ത്തിക്കുമോ?

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ യൂറോപ്യന്‍ കരുത്തര്‍ ഏറ്റുമുട്ടുമ്പോള്‍ പഴയ കണക്കുകളിലേക്കുള്ള തിരിഞ്ഞുപോക്കാണ് ഇരു ടീമുകള്‍ക്കും. ഇംഗ്ലണ്ടിനു ഇതൊരു കണക്ക് തീര്‍ക്കലാണ്. സ്‌പെയിനിനാണെങ്കില്‍ കണക്ക് ശക്തിപ്പെടുത്തലും.

ഈ വര്‍ഷം തന്നെ ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ അണ്ടര്‍ പതിനേഴ് യൂറോ കപ്പിലെ ഫൈനലിസ്റ്റുകള്‍ ഇംഗ്ലണ്ടും സ്‌പെയിനും ആയിരുന്നു. അന്ന് സ്‌പെയിനാണ് ജയമറിഞ്ഞത്. കളിയുടെ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞു.

വിജയികളെ തീരുമാനിക്കാന്‍ പിന്നെ ഷൂട്ടൗട്ട് വേണ്ടി വന്നു. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളിന് സ്‌പെയിന്‍ വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് ഇത് ഒരു മധുരപ്രതികാരത്തിനുള്ള സമയമാണ്. അതും ഇന്ത്യയിലെ നിറഞ്ഞു തുളുമ്പുന്ന ഫുട്ബാള്‍ ഗ്യാലറിക്ക് മുന്നില്‍.

ഇംഗ്ലണ്ട് കണക്കുതീര്‍ക്കുമോ..? അതോ സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ആവര്‍ത്തിക്കുമോ..?

ഇനി വിജയിയെ കണ്ടെത്താനുള്ള കാത്തിരിപ്പാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News