സ്പാനിഷ് നിരയുടെ കരുത്തും പ്രതീക്ഷയും

ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് തോറ്റാണ് സ്‌പെയിന്‍ ഫൈനലിലേക്കുള്ള യാത്ര തുടങ്ങിയത്. ആദ്യ കളിയിലെ തോല്‍വിയില്‍ നിന്ന് തെറ്റുകള്‍ തിരുത്തിയിറങ്ങിയ സ്പാനിഷ് നിര പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല.

നൈജറിനെയും, ഉത്തരകൊറിയേയും തകര്‍ത്ത് ബ്രസീലിന് പിന്നില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയിന്‍ നോക്കൗട്ടിലേക്ക് മുന്നേറിയത്.

നോക്കൗട്ട് ഏറ്റവും വിലപിടിച്ച മത്സരങ്ങളിലൊന്നില്‍ ഫ്രാന്‍സിന് മടക്ക ടിക്കറ്റ് നല്‍കിയാണ് സ്പാനിഷ് നിര ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അവസാന നിമിഷത്തിലെ വിവാദ പെനാല്‍റ്റിയുമായാണ് അവര്‍ പ്രീക്വാര്‍ട്ടര്‍ കടന്ന് കയറിയത്.

കൊച്ചിയിലെ ക്വാര്‍ട്ടറില്‍ ഇറാന്റെ വെല്ലുവിളി അനായാസം മറികടന്നാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ സംഘം സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്വാര്‍ട്ടറില്‍ ഇരാനെ അവര്‍ മറികടന്നത്.

സെമിയില്‍ ആഫ്രിക്കന്‍ കരുത്തരായ മാലിയെ നായകന്‍ ആബേ റൂസിന്റെ ഇരട്ട ഗോളുകളില്‍ മറുപടിയില്ലാതാക്കിയണ് കലാശപ്പോരാട്ടത്തിന് സ്‌പെയിന്‍ ഇരിപ്പുറപ്പിച്ചത്. പരമ്പരാഗത രീതിയായ ടിക്കി ടാക്ക തന്നെയാണ് സ്‌പെയിന്റെ തന്ത്രങ്ങളുടെ അടിത്തറ.

ആറു ഗോളുകളുമായി മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ ആബേ റൂസിന്റെ ബൂട്ടുകളാണ് സ്പാനിഷ് നിരയുടെ കരുത്തും, പ്രതീക്ഷയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News