ടാറ്റയ്ക്ക് ആവേശം പകര്‍ന്ന് ടിയാഗോ; ഉത്പാദനം ഒരു ലക്ഷം കടന്നു

ടാറ്റയുടെ ഐശ്വര്യമാണ് ടിയാഗോ ഹാച്ബാക്ക്. ടാറ്റയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ടിയോഗോ. ടാറ്റയുടെ അഭിമാന വാഹനത്തിന്റെ ഉത്പാദനം ഒരു ലക്ഷം കവിഞ്ഞു.

2016 ഏപ്രിലില്‍ വിപണിയില്‍ പ്രവേശിച്ച ടിയാഗോയുടെ ലക്ഷം തികച്ച വണ്ടി പുറത്തിറങ്ങിയത് ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്നാണ്. ഈ വര്‍ഷം സെപ്തംബര്‍ വരെ 93,299 ടിയാഗോ വില്‍പന നടന്നിട്ടുണ്ട്. മാരുതി സെലറിയോയുമായാണ് ടിയാഗോയുടെ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here