15 ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാം; മാധ്യമ പ്രവര്‍ത്തകനു നേരെ ഭീഷണിമുഴക്കി വിവാദ ആള്‍ദൈവം രാധേ മാ

മാധ്യമ പ്രവര്‍ത്തകനു നേരെ ഭീഷണിമുഴക്കി വിവാദ ആള്‍ദൈവം രാധേ മാ. രാധേ മായ്ക്കെതിരായ കേസുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആരംഭിച്ചതോടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ രാധേ മാ പൊട്ടിത്തെറിച്ചത്.

15 ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു മാധ്യമ പ്രവര്‍ത്തകനു നേരെ ഭീഷണി മുഴക്കുകയും രാധാ മാ ചെയ്തു. രാധേ മായുടെ നിര്‍ദ്ദേശം അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.

പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ സീറ്റില്‍ കയറി ഇരുന്ന സംഭവവും അടുത്ത കാലത്ത് വിവാദമായിരുന്നു. കൂടാതെ നടി ഡോളി ബിന്ദ്ര ഇവര്‍ക്കെതിരെ ലൈംഗിക പീഡനക്കേസും ഫെയല്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദൈവത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News