ആഗസ്റ്റ് സിനിമയുടെ പുതിയ ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു

പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായിരുന്ന ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോ നായകനാകുന്നു.

പൃഥ്വി പുറത്ത് പോയതിന് ശേഷം കമ്പനി നിര്‍മ്മിക്കുന്ന മറ്റ് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന സിനിമയാണ് ആഗസ്റ്റ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്ന അടുത്ത സിനിമ.

സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥ എഴുതിയിരിക്കുന്നത്.

കൂതറയില്‍ ടൊവിനോയും നായകനായി അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ടോവിനോ ഇപ്പോള്‍ വലിയ തിരക്കിലാണ്. 2019 വരെയുള്ള സിനമിയ്ക്ക് ടൊവിനോ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News