പിറന്നാള്‍ ദിനത്തില്‍ സ്ത്രീകള്‍ പ്രഭാസിനോട് പറഞ്ഞത്

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവര്‍ന്ന താരമാണ് പ്രഭാസ്.

പ്രഭാസിന്റെ പിറന്നാള്‍ ദിവസമായ ഒക്ടോബര്‍ 23ന് ലക്ഷക്കണക്കിന് ആരാധകരാണ് ആശംസകളുമായി എത്തിയത്.എന്നാല്‍ പിറന്നാളിന് വേറെ ചില സന്ദേശങ്ങളും കിട്ടി താരത്തിന്.

എന്നെ വിവാഹം കഴിക്കൂ എന്നു ആവശ്യപ്പെട്ട് ഇന്ത്യക്ക് അകത്തും വിദേശത്ത് നിന്നും നിരവധി സ്ത്രീകളാണ് പ്രഭാസിന്റെ ഇന്‍ബോക്‌സില്‍ എത്തിയത്.

ബാഹുബലി എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഇന്ത്യയിലെ ‘ഡാര്‍ലിങ് ബാച്ചിലര്‍’ ആയി മാറിയിരിക്കുകയാണ് പ്രഭാസ്. വിവാഹാലോചനകള്‍ വരിക എന്നത് ഒരു പുതുമയുള്ള കാര്യമല്ല.

എന്നാല്‍ അത് എണ്ണിയാലൊടുങ്ങാത്ത അവസ്ഥയിലേക്ക് പോകുക എന്നതാണ് ഇവിടെ അത്ഭുതപ്പെടുത്തുന്നത്. ബാഹുബലി ചിത്രീകരണ സമയത്ത് 6,000ത്തോളം വിവാഹാലോചനകളാണ് പ്രഭാസിന് വന്നത്.

എന്നാല്‍ താരം എല്ലാം നിരസിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here