115 കോടി; ഇതാണ് ലോകത്തെ ഏറ്റവും വിലയേറിയ വാച്ച്

ഒരു വാച്ചിന് പരമാവധി എന്ത് വില എന്ത് വില വരും. അറിയില്ലെങ്കില്‍ ഉത്തരമിതാ 115 കോടി.

കഴിഞ്ഞദിവസം ഫിലിപ്‌സ് എന്ന ലേലസ്ഥാപനം വില്‍പ്പന നടത്തിയ റോളക്‌സ് വാച്ചിന്റെ വിലയാണിത്. ഈ വിന്റേജ് വാച്ചിന്റെ ഉടമ വിഖ്യാത അമേരിക്കന്‍ നടന്‍ പോള്‍ ന്യൂമാന്‍ ആണ്.

115,49,58340 ഇന്ത്യന്‍ രൂപയാണ് (17.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ഈ വാച്ചിനായി ലേലംകൊണ്ടയാള്‍ മുടക്കിയത്.ആരാണ് ഈ വാച്ച് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

അമേരിക്കന്‍ വാച്ച് ഡീലര്‍മാരായ ഹൊഡിങ്കീ എന്ന സ്ഥാപനം ലോകത്തിലെ ഏറ്റവും അമൂല്യമായ 12 വിന്റേജ് വാച്ചുകളില്‍ ഒന്നായി ന്യൂമാന്റെ വാച്ച് രേഖപ്പെടുത്തിയിരുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയുള്ള ഈ വാച്ച് അറിയപ്പെടുന്നത് പോള്‍ന്യൂമാന്‍സ് എന്ന പേരിലാണ്.

നടന്‍, സംവിധായകന്‍, സംരംഭകന്‍, റേസിങ് കാര്‍ ഡ്രൈവര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ അറിയപ്പെടുന്നയാളാണ് പോള്‍ ന്യൂമാന്‍.

പരസ്യങ്ങളിലും സിനിമകളിലും ന്യൂമാനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോളക്‌സ് ഡെയ്‌റ്റോണ എന്ന മോഡല്‍ വാച്ചാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here