പരിധിയില്ലാത്ത കോളും സൗജന്യ ഡേറ്റയുമടങ്ങുന്ന കിടിലന്‍ ഓഫറുമായി വോഡഫോണ്‍

റിലയന്‍സ് ജിയോ എത്തിയതോടെ ടെലികോം രംഗത്ത് കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. മൊത്തത്തില്‍ ഇപ്പോള്‍ ഓഫറുകളുടെ പെരുമഴയാണ്.

പുതിയ രണ്ട് പ്ലാന്‍ അവതരിപ്പിച്ചു

കുടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വോഡഫോണ്‍ പുതിയ രണ്ട് പ്ലാന്‍ അവതരിപ്പിച്ചു. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 496 രൂപയുടെയും 177 രൂപയുടെയും പ്ലാനുകളാണ് പുറത്തിറക്കിയത്.

496 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താവിന് പരിധിയില്ലാത്ത വോയ്‌സ് കോളും, പ്രതിദിനം ഒരു ജിബി ഡേറ്റ വരെ ഉപയോഗിക്കാനുളള സൗകര്യവുമാണ് നല്‍കിയിരിക്കുന്നത്. 84 ദിവസം വരെ ലഭ്യമാകുന്ന ഈ ഓഫര്‍ അനുസരിച്ച് ലോക്കല്‍, എസ്ടിഡി വേര്‍തിരിവില്ലാതെ ഉപഭോക്താവിന് ഫോണ്‍ വിളിക്കാം.

177 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താവിന് 496 പ്ലാനിന് സമാനമായ വോയ്‌സ് കോള്‍ സേവനമാണ് ലഭിക്കുക. 28 ദിവസം വരെ ലഭിക്കുന്ന ഈ ഓഫര്‍ അനുസരിച്ച് മൊത്തതില്‍ ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News