സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അംഗീകരിച്ചില്ല

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഒാഫീസർ മടക്കി.

മറുപടി ഇങ്ങനെ

വിവരാവകാശ നിയമം 2005 ൽ വിവക്ഷിക്കുന്ന തരത്തിൽ പ്രസ്തുത രേഖ വെളിപ്പെടുത്തുന്നതിന് മന്ത്രിസഭായോഗ തീരുമാനത്തെ തുടർന്നുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനമനുസരിച്ച് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്താണ് വക്കുകയെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here