ജോസഫ് മുണ്ടശേരിയെ അറിയാത്ത അനില്‍ അക്കര, രവീന്ദ്രനാഥിനെ കളിയാക്കുമ്പോള്‍; സോഷ്യല്‍മീഡിയയില്‍ അക്കര പൊങ്കാല

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരെന്നു പോലും അറിയാതെ അനിൽ അക്കരെ എം.എൽ.എ. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ ആരോപണം ഉന്നയിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അനിൽ അക്കരെ, മുൻ ധനകാര്യമന്ത്രി എൻ.കെ ശേഷന്റെ ചിത്രത്തിന് പകരം ജോസഫ് മുണ്ടശ്ശേരിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

മുണ്ടശ്ശേരിയെ, ശേഷനാക്കിയ എം.എൽ.എക്കു ഇപ്പോൾ സോഷ്യൽ മീഡിയയുടെ പൊങ്കാലയാണ്. അച്യുതമോനോൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രി എൻ.കെ ശേഷനെന്ന് തന്റെ പോസ്റ്റിൽ വിവരിക്കുകയും, എന്നാൽ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന മുണ്ടശ്ശേരി മാഷിന്റെ ചിത്രം നൽകുകയുമയിരുന്നു അനിൽ അക്കരെ.

പറ്റിയ അമളി തിരിച്ചറിഞ്ഞ് ചിത്രം മാറ്റി പോസ്റ്റിയപ്പോ‍ഴേക്കും അക്കരെയ്ക്കു പറ്റിയ അക്കിടി സോഷ്യൽ മീഡിയ ഏറ്റെടുത്തു ക‍ഴിഞ്ഞിരുന്നു.പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുൾപ്പെടെ വാർത്ത ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.

പ്രതികരണങ്ങള്‍ ഇങ്ങനെ

പോസ്റ്റിനു താ‍‍ഴെ വന്ന കമന്റുകളിൽ ചിലത് ഇങ്ങനെ. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയെ അറിയാത്ത താൻ എവിടുത്തെ എം.എൽ.എ ആടോ എന്നായിരുന്നു ഒരു പ്രതികരണം.

തൊലിക്കട്ടി അപാരം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

മുണ്ടശ്ശേരിയെ കണ്ടാൽ പോലും തിരിച്ചറിയാത്തത്ര ചരിത്രബോധമേ ഉള്ളൂ അല്ലെ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

എന്തായാലും മന്ത്രി രവീന്ദ്രനാഥിനെ കളിയാക്കാൻ ഇറങ്ങി പുറപ്പെട്ട തിരക്കിനിടയിൽ സ്വയം കു‍ഴിച്ച കു‍ഴിയിൽ വിണ് നാണം കെട്ടിരിക്കുകയാണ് അനിൽ അക്കരെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here