ആരാധകരെ അമ്പരപ്പിച്ച് കോഹ്‌ലി

ഫിറ്റ്‌നസിനുവേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കോഹ്‌ലി നടത്തുന്ന കഠിന പരിശീലനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിനു മുന്‍പായി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന കോഹ്‌ലിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.  ബിസിസിഐ തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

20 കിലോ ഭാരമുളള ഡെമ്പല്‍ ഉയര്‍ത്തിയാണ് കോഹ്‌ലിയുടെ വര്‍ക്ക്ഔട്ട്. തന്റെ ഫിറ്റ്‌നസിലൂടെ സഹതാരങ്ങള്‍ക്കും മാതൃക കാട്ടുന്ന താരമാണ് കോഹ്‌ലി.

മറ്റു ഇന്ത്യന്‍ താരങ്ങളായ ദാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡ്യേ, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എന്നിവരുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News