
ആമസോണ്‍, ഫളിപ്കാര്‍ട്ട് എന്നീ ഇ കൊമേഴ്‌സ്യല്‍ സൈറ്റുകളില്‍ 12.30നാണ് ബുക്കിങ് ആരംഭിച്ചത്. രണ്ട് സൈറ്റുകളിലും ഇപ്പോള്‍ ഐ ഫോണ്‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.
മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്പനയ്ക്കായി ആമസോണും ഫഌപ്കാര്‍ട്ടും നല്‍കിയത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബായ്ക്ക് രണ്ടുസൈറ്റുകളും നല്‍കി.
റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70ശതമാനം ബൈ ബാക്ക് ഓഫറും ആമസോണ്‍ നല്‍കി. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോയുടെ 799 രൂപയുടെതോ അതില്‍ മുകളിലുള്ളതോ ആയ പ്ലാന്‍ 12 മാസത്തേയ്ക്ക് എടുക്കണം.
നവംബര്‍ മൂന്നുമുതല്‍ ഡിസംബര്‍ 31വരെയാണ് ഈ ആനുകൂല്യമുള്ളത്. ഐ ഫോണ്‍ Xനൊപ്പം ആപ്പിള്‍ എയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് ഫളിപ്കാര്‍ട്ട് നല്‍കും.
ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലാഭിക്കാനാകുക. 89,000 രൂപയാണ് ഐ ഫോണ്‍ Xന്റെ ഇന്ത്യയിലെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here