ഗൗരി മരിച്ച കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ മുഖത്തടിച്ച അധ്യാപികയെ പുറത്താക്കി

കൊല്ലം : കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ ആരോപണ വിധേയയായ അധ്യാപികയെ പുറത്താക്കി. വിദ്യാര്‍ഥിയുടെ മുഖത്തടിച്ച നാന്‍സി എഡ്വേര്‍ഡിനെയാണ് പുറത്താക്കിയത്. പരസ്യമായി വിദ്യാര്‍ഥിയുടെ മുഖത്തടിച്ചതിന്റെ പേരില്‍ നാന്‍സിക്കെതിരെ നേരത്തെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി. അതേസമയം ഗൗരിയുടെ മരണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്‌ടര്‍ വിളിച്ചു ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടു. വിദ്യാര്‍ഥി സംഘടനകള്‍ യോഗം തടയുകയായിരുന്നു.

സ്‌കൂള്‍ പൂട്ടി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്‌ടറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ സ്‌കൂള്‍ പൂട്ടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരിക്ക് പരിക്കേറ്റത്.

ആദ്യം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുംഗൗരിയെ പ്രവേശിപ്പിക്കുകയായിരുന്നു. അധ്യാപികമാരുടെ പീഡനത്തെത്തുടര്‍ന്ന് ഗൗരി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ ഗൗരി മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News