വിഷരഹിത പച്ചക്കറികള്‍ക്കായി കൈകോര്‍ക്കാം; സംസ്ഥാന സര്‍ക്കാര്‍ ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: ജൈവ കീടനാശിനികള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുംമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായി ഉത്പാദിപ്പിക്കാനാണ് തീരുമാനം.

സുഗന്ധവിളകളിലെ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതിന് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടത്താനും തീരുമാനിച്ചു. ജി. എസ്. ടിയില്‍ നിന്ന് ധാന്യവിളകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാലകളിലെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജൈവകീടനാശിനികള്‍ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായിട്ടായിരിക്കും ഉത്പാദനം.

കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് ഇതിനാവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും.

കീടനാശിനികളുടെ പരിശോധനയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന കേന്ദ്ര സംസ്ഥാന സമ്പര്‍ക്ക യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

കേരളത്തിലെ സുഗന്ധവിളകളില്‍ കീടനാശിനി പ്രയോഗം നടക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടത്തുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരു മാസത്തിനകം ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ടി മൊഹപാത്രയ്ക്ക് സര്‍ക്കാര്‍ സമര്‍പ്പിക്കും. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ ധാരണയായി.

ജിഎസ്ടിയില്‍ നിന്ന് ധാന്യവിളകളെ ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News