ഇടയ്‌ക്കൊക്കെ സിനിമകള്‍ മോശമാകണം; പ്രേക്ഷകര്‍ ഉറക്കെ കൂവണം; കുറ്റവും പറയണം; സ്വയം പരിശോധനയ്ക്ക് അതാണ് വേണ്ടത്; ലാലേട്ടന്റെ വാക്കുകള്‍ വൈറലാകുന്നു

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാന്‍ ഉണ്ണികൃഷ്ണന്‍ ടീമിന്റെ വില്ലനായി കാത്തിരുന്നത്. ചിത്രം തീയറ്ററുകളിലെത്തിയതോടെ സമ്മിശ്രപ്രതികരണമാണ് ഉയരുന്നത്.

ഒരു ഭാഗത്ത് ചിത്രം സൂപ്പര്‍ ഡ്യൂപ്പറാണെന്ന് പറയുമ്പോള്‍ എതിര്‍പക്ഷം ചിത്രത്തിന് നെഗറ്റീവ് റിവ്യുവാണ് നല്‍കുന്നത്. എന്തായാലും ചിത്രം നിറഞ്ഞ സദസ്സില്‍ വമ്പന്‍ കളക്ഷനുമായി മുന്നേറുകയാണ്.

അതിനിടയിലാണ് അടുത്തിടെ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നത്. പ്രമുഖ പത്രത്തില്‍ മോഹന്‍ലാല്‍ കുറിച്ച വരികളുടെ സ്‌ക്രീന്‍ഷോട്ട് വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

‘ ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്കു ചില അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം’. അല്ലാതെ എല്ലാം നല്ലതായി വന്നാല്‍ എന്താണെന്നൊരു രസം. മടുത്തു പോവില്ലെ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം, ആളുകള്‍ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക് ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ. ഇങ്ങനെയാണ് ആരാധകരുടെ ലാലേട്ടന്‍ കുറിച്ചിരിക്കുന്നത്.

സിനിമ മോശമായാല്‍ ഉറക്കെ വിളിച്ചുപറയാനുള്ള ആര്‍ജ്ജവം ആരാധകര്‍ കാണിക്കണമെന്നാണ് മോഹന്‍ലാല്‍ തന്നെ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News