‘ഉങ്ക പിണറായി എങ്ക ഊരുക്കും തലൈവന്‍’; മുഖ്യമന്ത്രിയെ വാഴ്ത്തി തമിഴ് താരം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടിലും ആരാധകരുണ്ടെന്ന് ചലച്ചിത്ര നടന്‍ ബാല.

ഛായാഗ്രഹകന്‍ ഉത്പല്‍ വി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നിലാവറിയാതെ എന്ന ചിത്രത്തിന്റെ വിഡിയോ ലോഞ്ചിങ്ങിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ബാലയുടെ പ്രശംസ.

കേരള മുഖ്യമന്ത്രിയെ നോക്കി പഠിക്കണമെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരടക്കം പറയുന്നതെന്നും ബാല പറഞ്ഞു.

150 വര്‍ഷം പഴക്കമുളള വടക്കേ മലബാറിന്റെ കഥ പറയുന്ന സിനിമയാണ് നിലാവറിയാതെ. ബാല, അനുമോള്‍, സജിതാ മഠത്തില്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

കൈതപ്രവും കെ വിഎസ് കണ്ണപുറവും രചിച്ച ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഈണം പകരുന്നത്. തുളുനാടന്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News