അണ്ടര്‍ 17 വേള്‍ഡ് കപ്പില്‍ ബ്രസീലിന് മൂന്നാംസ്ഥാനം; മാലിയെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്

ദില്ലി: മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ മാലിയെ തകര്‍ത്ത് ബ്രസീലിന് ജയം.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ബ്രസീല്‍ പന്ത് കൈവിട്ടുകളിച്ചപ്പോള്‍ മാലിക്കു തന്നെയായിരുന്നു മുന്‍തൂക്കം.

ലോങ് ബോളുകളിലൂടെ മുന്നേറിയ മാലി നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. 14 കോര്‍ണര്‍ കിക്കുകളും മാലിയെ തേടിയെത്തി.

എന്നാല്‍ ഗോളുകളാക്കാന്‍ കഴിയാതെ പോയി. രണ്ടാം പകുതിയില്‍ കളിയിലേക്ക് തിരിച്ചു വന്ന ബ്രസീല്‍ 55ാം മിനിട്ടില്‍ അലനിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി.

88ാം മിനിട്ടില്‍ യൂറി ആല്‍ബെര്‍ട്ടോ രണ്ടാം ഗോളും സമ്മാനിച്ച് ബ്രസീലിന്റെ ജയം ഉറപ്പിച്ചു. ബ്രസീല്‍ സൂപ്പര്‍ താരം പൊളീനോയ്ക്കും വെസ്ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗോള്‍ മുഖത്ത് മികച്ച പ്രകടനമാണ് ബ്രോസോ കാഴ്ചവെച്ചത്.

മാലി ഗോള്‍മുഖത്തേക്കുതിര്‍ത്ത പത്തോളം ഷോട്ടുകളാണ് ബ്രോസോ തടഞ്ഞിട്ടത്. കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകര്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ബ്രസീലിന്റെ മടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News