304 പേരുടെ ജംബോ പട്ടികയുമായി KPCC; പട്ടിക ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: 304പേരടങ്ങിയ ജംബോ പട്ടിക kpcc തയാറാക്കി. ഗ്രൂപ്പുകള്‍ക്ക് അതീതമായി അംഗങ്ങളെ ഉള്‍പ്പെടുത്തി വേണം പട്ടിക പുറത്തിറക്കേണ്ടതെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംനുസരിച്ചാണ് നടപടി.

പട്ടിക അംഗീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.പട്ടിക ഉടന്‍ പുറത്തിറങ്ങും.

സംസ്ഥാന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ അംഗീകരിക്കാത്ത പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് പച്ചക്കൊടി നല്‍കിയിരിക്കുന്നത്. മാനദണ്ഡം പാലിച്ച് തയ്യാറാക്കിയ പട്ടികയില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ നിശ്ചയിക്കാമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മുല്ലപ്പള്ളിയും മുകുള്‍വാസ്‌നിക്കും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പട്ടിക സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായി. 146 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയ പട്ടികയില്‍ വിഷ്ണുനാഥിനെയും നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.

ഐ ഗ്രൂപ്പില്‍ നിന്നും 147 പേര്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ എ ഗ്രൂപ്പില്‍ നിന്നും 136 പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ഇരു ഗ്രൂപ്പുകളോടും മിതത്വം പാലിക്കുന്ന 21 പേരെ നിഷ്പക്ഷരുടെ ഗണത്തില്‍പ്പെടുത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കൂട്ടത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 282 ബ്ലോക്ക് പ്രതിനിധികളെ കൂടാതെ 15 പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളും 7 മുന്‍ കെ പി സി സി പ്രസിഡന്റുമാരെയും ഉള്‍ക്കൊള്ളുന്ന 304 പേരുടെ ജംബോ ലിസ്റ്റാണ് തയ്യാറായിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here