റിയാന്‍ ബ്രൂസ്റ്ററിന് ഗോള്‍ഡന്‍ ബൂട്ട്; ഫിലിപ്പ് ഫോഡന് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍

കൊല്‍ക്കൊത്ത: അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങളില്‍ ഏറ്റവും ഗോളുകള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്റര്‍ സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ തന്നെ ഫിലിപ്പ് ഫോഡന്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കി.
രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ബ്രിട്ടനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നതില്‍ ബ്രൂസ്റ്ററിന് നിര്‍ണ്ണായക പങ്കാണ് ഉള്ളത് .
അണ്ടര്‍ 17 ല്‍ തിളങ്ങുന്ന പുരസ്‌ക്കാരങ്ങള്‍ ആര് നേടും എന്ന കാര്യത്തില്‍ ഇവര്‍ തമ്മില്‍ മത്സരം നില നിന്നിരുന്നു.

7 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ നേടിയാണ് ബ്രൂസ്റ്റര്‍ ഇംഗ്ലിഷ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.

മധ്യനിരയില്‍ ഇംഗ്ലണ്ടിന്റെ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു ഫോഡന്‍. കലാശക്കളിയില്‍ ഇരട്ടഗോളുമായി കിരീടനേട്ടത്തിലെ നിര്‍ണായകകണ്ണിയും ഏഴാം നമ്പര്‍ താരം തന്നെയായിരുന്നു.

51 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇംഗ്ലിഷ് ടീം ഒരു ലോകകിരീടം സ്വന്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News