ഗുജറാത്തില്‍ കൂട്ട ശിശു മരണം; മോദിയുടെ നാട്ടില്‍ ഒറ്റ രാത്രികൊണ്ട് മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുട്ടികളുടെ കൂട്ടമരണത്തിന് പിന്നാലെ മോദിയുടെ സംസ്ഥാനമായ ഗൂജറാത്തിലും കൂട്ടശിശുമരണം. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം.

വെള്ളിയാഴ്ച അര്‍ധരാത്രി അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്.

അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പെടെ അറപതോളം കുട്ടികള്‍ മരിച്ചത് വിവാദമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here