ബാഴ്‌സ കൊടുങ്കാറ്റില്‍ ബില്‍ബാവോ തകര്‍ന്നടിഞ്ഞു; വിശ്വരൂപത്തില്‍ മെസിയും പൗളീഞ്ഞോയും

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ കുതിപ്പ് തുടരുന്നു. മെസിയു പൗളീഞ്ഞോയും തിളങ്ങിയ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കാണ്അത്ലറ്റികോ ബില്‍ബാവോയെ ബാഴ്‌സ പരാജയപ്പെടുത്തിയത്.

ബാഴ്‌സയുടെ രണ്ട് ഗോളുകള്‍ക്ക് മറുപടി ഇല്ലായിരുന്നു.

കളിയുടെ ആദ്യ പകുതിയില്‍ മെസിയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പൗളീഞ്ഞോയുമാണ് ഗോള്‍ നേടിയത്.
പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ബാഴ്‌സയ്ക്ക് ഇതോടെ 28 പോയിന്റായി.

ലീഗില്‍ 10 മത്സരങ്ങളില്‍ ഒമ്പതു വിജയവും ഒരു സമനിലയുമായാണ് ബാഴ്‌സയുടെ കുതിപ്പ്.

24 പോയിന്റുമായി വലന്‍സിയയാണ് ബാഴ്‌സയ്ക്കു തൊട്ടുതാഴെ. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News