കൗമാര ഫുട്‌ബോള്‍ ലോകകപ്പ് വിടവാങ്ങുന്നത് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി; കാണികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു

കൗമാര ലോകോകപ്പിന്റെ ഇന്ത്യന്‍ പതിപ്പ് അവസാനിച്ചത് റെക്കോഡ് നേട്ടങ്ങളോടെയാണ്. ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട ലോകകപ്പും ഏറ്റവും കൂടുതല്‍ ഗോളടിച്ച ലോകകപ്പുമായിരുന്നു ഇന്ത്യയില്‍ നടന്നത്.

13,28,733 പോരാണ് ഇന്ത്യയില്‍ ലോകകപ്പിന് സാക്ഷിയായത്.183 ഗോളുകളാണ് ലോകകപ്പില്‍ പിറന്നത്.ഇന്ത്യക്കിത് അഭിമാനത്തിന്റെ നിമിഷമാണ്.കായിക ചരിത്രത്തില്‍ പുതിയ റെക്കോഡിലേക്കാണ് ഇന്ത്യ പന്തുതട്ടിയത്.

കാണികളുടെയും ഗോളുകളുടെയും എണ്ണത്തില്‍ പുതു ചരിത്രം രചിച്ച ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.ഗാലറി നിറയെ കാണികളെ നിറച്ച് ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി.

ലോകകപ്പ് ആരംഭിച്ച 1985-ല്‍ ചൈന രചിച്ച കൂടുതല്‍ കാണികളെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ക്വാര്‍ട്ടറിലെ ബ്രസീല്‍ ജര്‍മ്മനി പോരാട്ടത്തിനാണ് ഏറ്റവും കൂടുതല്‍ കാണികള്‍ സാക്ഷിയായത്.

6 വേദികളില്‍ നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ ഇരമ്പിയെത്തിയത് കൊല്‍ക്കത്തയിലേക്കി തന്നെയായിരുന്നു.ക്രിക്കറ്റ് ലോകകപ്പിലെ കാണികളെയും കടത്തിവെട്ടിയാണ് കാല്‍പന്തുകളി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

ഇന്ത്യയുടെ ഫുട്‌ബോള്‍ ഭ്രമമാണ് മൈതാനത്തേക്ക് ഒഴുകിയെത്തിയത്.കാണികള്‍ക്ക് പുറമെ ഗോളടിച്ച് കൂട്ടുന്നതിലും പിശുക്ക് കാട്ടാതെയാണ് ലോകകപ്പിന് കൊടിയിറങ്ങിയത്.

183ഗോളകളടിച്ച് കൂട്ടിയാണ് ലോകകപ്പ് മൈതാനമൊഴിഞ്ഞത്.2013ലെ യു എ ഇ ലോകകപ്പിലെ 172 ഗോളുകളെന്ന റെക്കോഡാണ് ഇന്ത്യന്‍ പതിപ്പ് മറികടന്നത്.

കൗമാരക്കപ്പിന്റെ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് 23 ഗോളുകളാണ് ലോകകപ്പിലുട നീളം അടിച്ചു കൂട്ടിയത്. രണ്ട് ഹാട്രിക്കുകളുപ്പെടെ 8 ഗോളുകള്‍ തന്റെ പേരിലാക്കി ഇംഗ്ലണ്ടിന്റെ ഗോള്‍മെഷീന്‍ റെയാന്‍ ബ്രൂസറ്റര്‍ ഗോളടിയുടെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.

ചരിത്രത്തില്‍ ലോകകപ്പിന്റെ ഇന്ത്യന്‍ പതിപ്പ് സുവര്‍ണ്ണ ലിപികളാല്‍ ചേല്‍ത്തു വയ്ക്കപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News