വിമാനത്താവളങ്ങളില്‍ മൊബൈല്‍ ആധാര്‍ ഇനി തിരിച്ചറിയല്‍ രേഖ

ദില്ലി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.
മാതാപിതാക്കള്‍ക്കൊപ്പം വരുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനായി വേണ്ട പത്ത് തിരിച്ചറിയല്‍ രേഖകളുടെ പട്ടികയാണ് ബിസിഎഎസ് പുറത്തുവിട്ടത്.

പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ആധാര്‍, എം ആധാര്‍, പാന്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവയാണ് ഇവയില്‍ ചിലത്.
ഇവയില്‍ ഏതെങ്കിലും ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം മൊബൈല്‍ ആധാര്‍ കാര്‍ഡ് ഹാജാരാക്കിയാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here