എഴുത്തുകാരന്‍ കാഞ്ച ഇലയ്യയെ വീട്ടുതടങ്കലിലാക്കി

ഹൈദരാബാദ്: എഴുത്തുകാരന്‍ കാഞ്ച ഇലയ്യയെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി. ശനിയാഴ്ച്ച വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു നടപടി.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിജയവാഡ പൊലീസ് ഇലയ്യക്ക് അനുമതി നിഷേധിച്ചിരുന്നു.

സമ്മേളനത്തിന് അനുമതിയില്ലെന്നും പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഹൈദരാബാദ് തര്‍നാക പൊലീസ് ഇലയ്യയെ അറിയിക്കുകയായിരുന്നു.

വൈശ്യ സമുദായത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പുസ്തകം എഴുതിയതിന്റെ പേരില്‍ ആര്യവൈശ്യസമുദായം കാഞ്ച ഇലയ്യക്കെതിരെ വിലിയ അക്രമങ്ങലാണ് അഴിച്ചുവിടുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് ആക്രമിക്കുകയും ചെയ്തിരുന്നു.
വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടിനുചുറ്റും തടിച്ചുകൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News