ബൈക്ക് ആരാധകന്‍ ആണെങ്കിലും യുവി ബൈക്ക് ഓടിക്കില്ല; കാരണം ഇതാണ്

ഇന്ത്യ ക്രിക്കറ്റിലെ ഷുഭിത യൗവ്വനമാണ് യുവരാജ്. എന്നാല്‍ അതൊക്കെ അങ്ങ് കളിക്കളത്തില്‍ മാത്രം വീട്ടിലെത്തിയാല്‍ യുവി വെറും പാവം .

കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അമ്മയാണ്. ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹിക്കുന്ന ബൈക്കുകളുടെ ആരാധകനാണ് യുവി.

എന്നാല്‍ ബൈക്ക് ഓടിക്കുന്നതിന് അമ്മ അനുവാദം നല്‍കിയിട്ടില്ലത്രെ. ബൈക്ക് ഓടിക്കാന്‍ അനുവാദമില്ലെന്നു അമ്മ എടുത്തിരിക്കുന്ന പ്രതിജ്ഞയാണ് ഇതിന് പിന്നിലെ കാരണമെന്നും താരം പറയുകയുന്നു.

യുവരാജ് ബൈക്ക് ഓടിച്ചാല്‍ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപോകും എന്നാണ് അമ്മയുടെ ശപഥം. അമ്മയെ വീട്ടില്‍ തന്നെ നിലനിര്‍ത്താനായാണ് താരം തന്റെ ഇഷ്ടം വേണ്ടെന്നുവച്ചിരിക്കുന്നത്.

എന്നാല്‍ കാറുകള്‍ ഓടിക്കാനും തനിക്ക് വളരെയധികം താല്‍പര്യമുണ്ടെന്ന് യുവരാജ് പറഞ്ഞു. മെര്‍സിഡസ്, ഓഡി, ബിഎംഡബ്ലൂ എന്നിവയാണ് യുവരാജിന്റെ കാറുകള്‍.

ഇതില്‍ രണ്ടെണ്ണം ആറ് സിക്സ്സുകള്‍ ഒരിമിച്ചടിച്ചതിന് പാരിതോഷികമായി ലഭിച്ചവയാണ്. തന്റെ കാറുകളില്‍ തനിക്കേറ്റവും പ്രിയങ്കരം മെര്‍സിഡസ് ആണെന്നും യുവി പറഞ്ഞു. ഇത് യുവിയുടെ അമ്മയുടെ കാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News